KeralaLatest NewsNews

പ്രാർത്ഥനയും സാന്ത്വനവുമാകുന്ന സംഗീതം-ഓഖി ദുരിതബാധിതര്‍ക്ക് സ്‌നേഹസാന്ത്വനത്തിന്റെ സംഗീതവുമായി ഫാദർ വിൽ‌സൺ മേച്ചേരിലും സംഘവും

വിയന്ന•ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും കണ്ണീര്‍ ഉണങ്ങിയിട്ടില്ല. 2018 പിറക്കുമ്പോള്‍ കടല്‍ കൊണ്ടുപോയ കൂടപ്പിറപ്പുകള്‍ സമ്മാനിച്ച ഓര്‍മ്മകളും, ഇനിയും തിരിച്ചുവരാത്തവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും മാത്രമാണ് തീരത്ത് ബാക്കിയാവുന്നത്. അവര്‍ക്കു തുണയാകാന്‍ സ്‌നേഹസാന്ത്വനത്തിന്റെ സംഗീതവുമായി ഫാദർ വിൽ‌സൺ മേച്ചേരിലും ഓസ്ട്രിയ വിയന്നയിലെ മലയാളി സമൂഹവും ഒത്തുചേരുകയാണ് .

2018 ജനുവരി ഏഴാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് വിയന്നയിലെ സ്റ്റാട്ട്‌ലൗ പള്ളിയുടെ ഹാളില്‍ കടലിന്റെ മക്കളെ സഹായിക്കാന്‍ ഓഖി റിലീഫ് ലൈവ് കോണ്‍സെര്‍റ്റ് ഒരുങ്ങുകയാണ്. സംഗീതജ്ഞന്‍ ഫാ.വില്‍സണ്‍ മേച്ചേരിയുടെ നേതൃത്വത്തിലാണ് ലൈവ് മ്യൂസിക് ഷോ നടക്കുന്നത്.. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും ആഘോഷമാക്കുന്ന കടലിന്റെ മക്കള്‍ ചക്രവാളങ്ങള്‍ നോക്കി വിതുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ സാധ്യമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുന്നതിനുവേണ്ടിയാണ് സംഗീതസന്ധ്യയുമായി ഒരുപറ്റം കലാകാരന്മാര്‍ അണിനിരക്കുന്നതെന്ന് ഫാ.വില്‍സണ്‍ പറഞ്ഞു. മെലഡിയും, , അടിപൊളി ഗാനങ്ങളും കോര്‍ത്തിണക്കി നടത്തുന്ന സംഗീതവിരുന്നാകും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

മതവും ജാതിയും ഇല്ലാത്ത സംഗീതം .ഹിന്ദു ,മുസ്‌ലിം ,ക്രിസ്ത്യൻ പാട്ടുകൾ ഒരുപോലെ ആലപിച്ചു തന്റെ ശബ്ദ മാധുര്യം കൊണ്ടും നന്മയുടെ സന്ദേശം വഴിയും നമ്മളെ മതസാഹോദര്യത്തിൽ വീണ്ടും ഒരുമിച്ചുകൂട്ടിയ ഫാദർ വിൽ‌സൺ മേച്ചേരിൽ അച്ഛനെ മലയാളികൾ ആരും മറന്നു കാണാൻ ഇടയില്ല. .കലകൾ സമൂഹത്തിനു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഈ പുരോഹിതൻ തങ്ങളാൽ കഴിയുന്നത്ര ആ പാവങ്ങൾക്ക് നൽകുവാനും അത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് പരസ്നേഹത്തിന്റെ ശ്രുതിപ്പെട്ടി തുറന്നു അങ്ങ് വിയന്നയിൽ സംഗീത നിശാ സംഘടിപ്പിക്കുന്നത്.

സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചു പാടിയ ഒരു പാട്ടാണ് അധികം ആരും അറിയാതെ മങ്ങിപോകുമായിരുന്ന ഈ സംഗീയത പ്രതിഭയെ സോഷ്യൽ മീഡിയയിലൂടെ ലോക മലയാളി സമൂഹം ഏറ്റെടുത്ത് ചുരുക്കം ദിവസങ്ങൾ കൊണ്ട് ദശലക്ഷ കണക്കിനാളുകൾ അച്ഛന്റെ പാട്ടും സന്ദേശവും അവരുടെ ഹൃദയത്തിൽ ഏറ്റെടുത്തു കഴിഞ്ഞു. എത്ര സൂഷ്മതയോടെ ആണ് അദ്ദേഹം അത് പടിയത് എന്നത് തന്നെ ആണ് അത് വൈറൽ ആയതിനു പിന്നിലെ രഹസ്യം .ഇവിടെ ഓർക്കേണ്ട മറ്റൊരുകാര്യം ഉണ്ട് അച്ഛന്റെ ദീർഘ നാളത്തെ സംഗീതസപര്യയുടെ ശക്തിയും സംഗീത പ്രതിഭയുടെ കൈയൊപ്പും വിശ്വാസത്തിന്റെ സുഗദ്ധവും ഉണ്ട്.

സൈനികനായിരുന്ന ഇലഞ്ഞി മേച്ചേരി സേവിയർ ലില്ലികുട്ടി ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി യാണ് ഫാദർ വിൽ‌സൺ ജനിച്ചത് ചെറുപ്പത്തിൽ അമ്മവീട്ടിൽ നിന്നായിരുന്നു കുഞ്ഞു വിൽ‌സന്റെ പഠനം .പഠിച്ചു വലിയ മാർക്ക് വാങ്ങിയില്ലെങ്കിലും ദിവസവും അതിരാവിലെ പള്ളിയിൽ പോകണം എന്ന് വല്യമ്മച്ചയ്ക്കു നിർബന്ധമായിരുന്നു .പ്രാർത്ഥനാഗീതങ്ങളാണ് കുഞ്ഞു വിൽ‌സന്റെ ഹൃദയത്തിൽ സംഗീതത്തിന്റെ മുത്തുമാല കോർത്ത് നൽകിയത് .

വിൽ‌സൺ അച്ഛൻ തന്റെ സംഗീത പഠനം ആരംഭിക്കുന്നത് ബാംഗ്ലൂർ സെമിനാരി പഠന കാലത്തു ആണ് ഇന്റർ കോളേജ് മീറ്റുകളിൽ കലാപ്രതിഭ ആയിരുന്ന ഫാദർ വിൽ‌സൺ തിരുവനതപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്ദ ബിരുദത്തിൽ ഒന്നാം റാങ്കോടെയാണ് പാസായത്

ചലച്ചിത്ര പിന്നണിഗായകൻ നജീം അർഷാദായിരുന്നു രണ്ടാമതെത്തിയത് / MCBS സഭയുടെ മാഗസിനുകളുടെ ചുമതലയായിരുന്നു അച്ഛനായശേഷം ആദ്യമായി ഏറ്റെടുത്ത് നടത്തിയത് അതിനു ശേഷം സോബ്ബ് എന്ന അനാഥകുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് രൂപം നൽകി ,നിരവധി കുട്ടികളക്ക് എന്നും കെടാവിളക്കായി അച്ഛന്റെ ഈ പ്രസ്ഥാനം ഇപ്പോൾ തിരുവന്തപുരത്തു പ്രവർത്തിക്കുന്നു. അതിനു ശേഷം സംഗീത സംവിധയകാൻ ജെറി അമൽദേവുമായ് കുറച്ചു പ്രൊജെക്ടുകൾ ചെയ്തു .ഇപ്പോൾ ബിഥോവന്റെ നാട്ടിൽ ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയിൽ സംഗീതത്തിൽ ഉപരിപഠനം അതിനോടൊപ്പം അവിടെ ഒരു കൊച്ചു ദേവാലയത്തിൽ കൊച്ചച്ചനായും സേവനം അനുഷ്ഠിക്കുന്നു.

ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിനോടൊപ്പം ചേർന്ന സംഗീത പരിപാടികൾ ,പ്രസക്ത ഗായകൻ ജി വേണുഗോപാലിനോടൊപ്പം UK യിൽ നടക്കാനിരിക്കുന്ന വേണു ഗീതം മെഗാ ഷോ തുടങ്ങി സംഗീതലോകത്തു ഇപ്പോഴും സജീവമാണ് ഫാദർ വിൽ‌സൺ കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്കു തിരികെ എത്തിക്കാനാണ് അച്ഛന്റെ ശ്രമം .

shortlink

Related Articles

Post Your Comments

Related Articles


Back to top button