ഫുട്‌ബോളിലെ മിശിഹായെന്നാണ് ലിയൊണെല്‍ മെസ്സിയെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നു. കോപ്പ് ഡെല്‍ റേയില്‍ എസ്പ്യാനോളും ബാഴ്‌സലോണയും തമ്മിലുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് സൂപ്പര്‍താരത്തിന് വിനയായത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി പാഴാക്കുകയായിരുന്നു. അതോടൊപ്പം ടീം എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ മെസ്സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. എസ്പാന്യോള്‍ ഗോള്‍കീപ്പര്‍ ഡിയാഗോ ലോപ്പസിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവാണ് മെസ്സിക്കു പെനാല്‍റ്റി ഗോളാക്കാന്‍ സാധിക്കാതിരിന്നതെന്ന് ചിലര്‍ ന്യായീകരിക്കുന്നുമുണ്ട്.
ഈ സീസണില്‍ ഇതുവരെ ആറ് പെനാല്‍റ്റി കിക്കുകളാണ് മെസ്സി തൊടുത്തത്. അതില്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. ബാഴ്‌സലോണയ്ക്കായി 100-ാം പെനാല്‍റ്റിയായിരുന്നു മെസി കഴിഞ്ഞ ദിവസം എടുത്തത്. ഇതുവരെ 22 പെനാല്‍റ്റിയാണ് മെസ്സി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
Post Your Comments