തിരുവനന്തപുരം•സിനിമ മേഖലയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. സിനിമ രംഗത്തെ ലിംഗ വിവേചനത്തിനെതിരെ റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്സ് ടോക്ക്സിന്റെ തിരുവനന്തപുരം ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഷോയിടെ വീഡിയോയില്‍ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു.
സിനിമ രംഗത്തെ പല ചൂഷണങ്ങളും അടുത്തിടെ പ്രമുഖ നടിമാര്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആരും ഇതുവരെ ഉന്നയിക്കാത്ത ആരോപണമാണ് റിമ ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം സിനിമാ രംഗത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്.
വീഡിയോ കാണാം.
Post Your Comments