ന്യൂഡല്‍ഹി: പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് 5,000 രൂപ പിഴ. കണ്‍ട്രോളര്‍ അന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി ) റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മറുപടി നല്‍കിയില്ല എന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായ സുധീര്‍ അഗര്‍വാള്‍, അബ്ദുള്‍ മൊയിന്‍ എന്നിവരുടെ ബെഞ്ചാണ് പിഴ ഈടാക്കിയത്.
Read Also: പ്രധാനമന്ത്രിയുടെ ഓഫീസിന് ലഖ്നൗ ഹൈക്കോടതി 5,000 രൂപ പിഴയിട്ടു
സി.എ.ജി പ്രതിവര്‍ഷം സര്‍ക്കാരിന് അയ്യായിരത്തോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ടെന്നും ഇതില്‍ പത്തെണ്ണം മാത്രമാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നുമാണ് ഹര്‍ജിക്കാരൻ പരാതി നൽകിയത്. എതിര്‍ കക്ഷികളായ പ്രധാനമന്ത്രിയുടെ ഓഫീസ്, നിയമ മന്ത്രാലയം എന്നിവരോട് 2017 ആഗസ്റ്റ് ഒന്നിന് മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments