ലഖ്നൗ: നിയമത്തിനു മുന്നില്‍ ഏത് ഉന്നതനും തുല്യനാണെന്ന് വ്യക്തമാക്കി ലഖ്നൗ ഹൈക്കോടതിയുടെ നടപടി.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിന് ഹൈക്കോടതി 5,000 രൂപ പിഴ ചുമത്തി. ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി .സുനില്‍ കാണ്ഡു എന്നയാളായിരുന്നു ഹര്ജിക്കാരന്.
ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടതോടെയാണ് ജസ്റ്റീസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റീസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പിഴ ഇട്ടത്. സര്‍ക്കാരിന് മറുപടി നല്കാന് കൂടുതല്‍ സാവകാശം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.ബി പാണ്ഡേ ആവശ്യപ്പെട്ടു. പിഴ ചുമത്തിയ ശേഷമാണ് കോടതി മൂന്നാഴ്ച കൂടി സാവകാശം അനുവദിച്ചത്.
Post Your Comments