
കണക്ടികട്ട് : ഭാര്യയുമായി വഴക്കിട്ട് അവരുടെ മൂക്ക് കടിച്ചെടുത്തതിന് അമ്പത്തിയഞ്ച് വയസുകാരന് ആറു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കണക്ടികട്ട് സ്വദേശിയായ റോഡ് വെല്‍ ക്ലേ എന്ന മധ്യവയസ്‌കനാണ് ഹാര്‍ട്ട് ഫോര്‍ഡ് കോടതി കേസില്‍ ശിക്ഷ വിധിച്ചത്.
2015 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ ദമ്പതികള്‍ വിവാഹ മോചനം നേടിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം ഒന്നിച്ച് താമസിച്ചുവെങ്കിലും ക്ലെയുമായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്ന് ഭാര്യ പറയുന്നു. അയാളില്‍ നിന്ന് എപ്പോഴും മര്‍ദ്ദനവും ഭീഷണിയുമാണ് തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് അവര്‍ കോടതിയ്ക്ക് മുമ്പാകെ വ്യക്തമാക്കി.
ഒരു ദിവസം ഇതുപോലെ ഒരു വഴക്കിനിടയില്‍ ക്ലേ തന്റെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കടിച്ചെടുത്ത മൂക്ക് ശരിയാക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നെന്നും അതിനായി ധാരാളം പണം ചെലവഴിയ്‌ക്കേണ്ടി വന്നതായും അവര്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം കോടതി ക്ലേയോട് ഇതേ കുറിച്ച് ആരാഞ്ഞപ്പോള്‍ താനങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു അയാളുടെ നിലപാട്. വിവാഹമോചിതരായെങ്കിലും താനിപ്പോഴും ഭാര്യയെ സ്‌നേങിക്കുന്നുണ്ടെന്നായിരുന്നു ക്ലേയുടെ മറുപടി.
എല്ലാം കേട്ട ശേഷം കോടതി 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് ക്ലേയ്ക്ക് വിധിച്ചത്.
Post Your Comments