റിയാദ്: രണ്ടു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായ നിയമലംഘകരുടെ കണക്കുകൾ ഇങ്ങനെ. സൗദി അറേബ്യയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം നാല് ലക്ഷം കഴിഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനോടകം ഒരു ലക്ഷത്തോളം പേരെ നാടു കടത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തിലേറെ പേരെയാണ് ഇഖാമ നിയമ ലംഘനത്തിന് മാത്രമായി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 1200ന് താഴെയാണ് ഇന്ത്യക്കാരുടെ എണ്ണം.
read also: സൗദിയില്‍ വാഹനാപകടം ; ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ചു
പരിശോധന ആരംഭിച്ചത് നവംമ്പര്‍ 15നായിരുന്നു. നാടു കടത്തല്‍ കേന്ദ്രത്തിലേക്കാണ് അറസ്റ്റിലായവരെ മാറ്റുന്നത്. ഇവരെ എംബസിയുടെ സഹായത്തോടെ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കും. ഇത്തരത്തില്‍ പുറത്താക്കുന്നവര്‍ക്ക് തിരികെ മടങ്ങി വരാന്‍ സാധിക്കുകയില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments