ജംഷഡ്പൂര്‍ : ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിനേക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്നത് അവരുടെ സ്വന്തം ‘ഡ്യൂഡ്’ ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതാണ്. തുടര്‍ച്ചയായ മോശം ഫോമും ലീഗിന്റെ മധ്യത്തില്‍ വെച്ച് പരിശീലകനെ മാറ്റിയതുമെല്ലാം മറന്നു വരുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് കെസിറോണ്‍ കിസീറ്റോയുടെ പരിക്ക്.
മത്സരത്തിന്റെ 23ാം മിനുട്ടിലാണ് ജംഷഡ്പൂര്‍ താരത്തിന്റെ ഫൗളിനൊടുവില്‍ കിസിറ്റോയ്ക്ക് തോളിന് പരുക്കേറ്റത്.തുടര്‍ന്ന് കളി അല്‍പ്പനേരം നിര്‍ത്തി വെയ്ക്കുകയും താരത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.പിന്നീട് കളിക്കളത്തിൽ തിരിച്ചെത്തിയെങ്കിലും വേദന സഹിക്കാനാവാതെ താരം മൈതാനത്ത് കയ്യമര്‍ത്തിപ്പിടിച്ച് നടക്കുന്നതും കാണാമായിരുന്നു. ഇതോടെ മത്സരത്തിന്റെ 42ാം മിനുട്ടില്‍ കിസിറ്റോയെ പിന്‍വലിക്കാന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് നിര്‍ബന്ധിതനാവുകയും ചെയ്തു.
പിന്നീട് ലോകേന്‍ മീട്ടെയാണ് കിസീറ്റോക്ക് പകരം കളത്തിലിറങ്ങിയത്.അതേസമയം മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ കിസിറ്റോയുടെ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജയിച്ച കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും കണ്ട കിസീറ്റോ-പെക്കുസണ്‍-ഹ്യൂം കൂട്ട് കെട്ട് തകര്‍ന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പഴയ ആശാന്റെ ടീമിനോട് പരാജയം സമ്മതിക്കുകയും ചെയ്തു.
Post Your Comments