
കണ്ണൂര്‍: ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചതയായി സൂചന. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ് സിറിയയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിക്കുകയായിരുന്നു. സിറിയയിലുള്ള മയ്യില്‍ സ്വദേശി അബ്ദുല്‍ ഖയ്യൂമാണു വിവരം നാട്ടിലെ ബന്ധുക്കളെ വാട്സാപ്പില്‍ അറിയിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.എന്നാൽ മരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ചുപേരുടെ മരണം അടുത്തിടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇനിയും എണ്‍പതോളം മലയാളികള്‍ സിറിയയിലെ ഐഎസ് താവളങ്ങളിലുണ്ടെന്നാണു പോലീസിന്റെ നിഗമനം. സോഷ്യൽ മീഡിയയിലൂടെയാണ് യുവാക്കൾ ഐ എസിലേക്ക് ആകൃഷ്ടരായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണു പൊലീസിന്റെ കണക്ക്.
Post Your Comments