KeralaLatest NewsNews

ജിത്തുവിന്റെ അറും കൊലയ്ക്ക് പിന്നില്‍ അമ്മയുടെ വൈരാഗ്യം : മകനെ കൊന്നിട്ടും യാതൊരു ഭാവവ്യത്യാസമില്ലാതെ ജയ : ഇത്ര ക്രൂരത കാണിയ്ക്കാനുള്ള വൈരാഗ്യത്തിനു പിന്നിലുള്ള കാരണം..

ചാത്തന്നൂര്‍ : ജിത്തുവിന്റെ അറുകൊലയ്ക്ക് പിന്നില്‍ അമ്മ ജയയാണെന്ന് അറിഞ്ഞതോടെ കേരളം നടുങ്ങി. ഒരു പതിനാല് വയസുകാരന്റെ മൃതദേഹത്തോട് അത്രയും വലിയ ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. നൊന്തുപ്രസവിച്ച മകനോട് ഇത്രയും വലിയ ക്രൂരത ഏതൊരമ്മയ്ക്കും കാണിയ്ക്കാനാകുമോ എന്നതാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്.

ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു ജിത്തുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മുക്കാല്‍ ഭാഗത്തോളം കത്തിക്കരിഞ്ഞിരുന്നു. പൊലീസ് ഇന്നലെ വൈകിട്ടും ജിത്തു ജോബിന്റെ വീട്ടില്‍ എത്തിയിരുന്നു.

പുരയിടം പരിശോധിച്ചപ്പോള്‍ ഒരു ചെരിപ്പ് കണ്ടെത്തി. ഇത് ആരുടെതാണെന്ന ചോദ്യത്തിനു മകന്റെ ചെരിപ്പാണെന്നു ജയമോള്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. ഇതിനിടെയാണു കാക്കകള്‍ പറക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പതിയുന്നത്.

വീടിനു സമീപത്തു വച്ചു ഷാള്‍ മുറുക്കി കൊന്നെന്നു ജയമോള്‍ മൊഴി നല്‍കിയതായിട്ടാണു സൂചന. കസ്റ്റഡിയില്‍ എടുത്ത് ചാത്തന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ച ജയമോള്‍ കൂസലില്ലാതെയാണു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

മകന്റെ മരണത്തിന്റെ വേദനയും മുഖത്തില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘത്തെ കണ്ടിട്ടും ഭാവവ്യത്യാസം ഇല്ലായിരുന്നു.

ജിത്തു ജോബിന്റെ കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹത്തോടു കൊലയാളികള്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകള്‍ വെട്ടിത്തൂക്കി. കാല്‍പാദം വെട്ടി മാറ്റി.

വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാല്‍ തൂങ്ങിയ നിലയിലായിരുന്നു. വയര്‍ പൊട്ടി കുടലുകള്‍ വെളിയിലായി. 14 വയസ്സുകാരനോട് ഇത്ര ക്രൂരത കാണിക്കാനുള്ളത്ര വൈരാഗ്യം ആര്‍ക്കാണെന്നു സമീപവാസികള്‍ക്കും മനസ്സിലാകുന്നില്ല.

പൊതുവേ ശാന്തപ്രകൃതക്കാരനായ ജിത്തുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണു നാട്ടുകാര്‍ കേട്ടത്. ജിത്തു ജോബ് പഠനത്തില്‍ സമര്‍ഥനായിരുന്നു. കുട്ടിയുടെ തിരോധാനം സഹപാഠികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.

കൃത്യത്തിനു പിന്നില്‍ താന്‍ മാത്രമെ ഉള്ളൂവെന്ന് അമ്മ പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. എന്നാല്‍ പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. കയ്യില്‍ പൊള്ളലേറ്റ പാട് എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു കത്തിക്കൊണ്ടിരുന്ന ചിരട്ട കയ്യില്‍ തട്ടി വീണെന്നായിരുന്നു മറുപടി.

കൊലയ്ക്കു പിന്നില്‍ ആര്, എത്രപേര്‍, എന്തിന് എന്ന വിവരങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിയുമെന്ന് എസിപി ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button