KeralaLatest NewsNews

മകന്റെ ശരീരത്തില്‍ പിശാച്: പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പോലീസ്: ജയമോളുടേത് പഠിപ്പിച്ച്‌ പറയിച്ച മൊഴിയെന്ന് സംശയം

കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ സ്വന്തം അമ്മ വെട്ടിനുറുക്കി കഷണങ്ങളാക്കിയ വാര്‍ത്ത സമാനതകളില്ലാത്തതാണ്. ജിത്തു ജോബിന്റെ കൊലപാതകത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത തുടരാനുള്ള പ്രധാനകാരണം ജിത്തുവിന്റെ അമ്മ ജയമോളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. അമ്മയും മകനും തമ്മിലെ തര്‍ക്കങ്ങള്‍ സാധൂകരിക്കുന്ന മൊഴിയാണ് ജോബ് നല്‍കിയത്. അതുകൊണ്ട് തന്നെ പ്രകോപനത്തില്‍ പൊലീസിന് വ്യക്തത വന്നു കഴിഞ്ഞു.

തീര്‍ത്തും സ്വാഭാവികമെന്ന് തോന്നും വിധമാണ് അമ്മ പൊലീസിന് മൊഴി കൊടുത്തത്. പക്ഷേ പതിനാലു കാരനായ മകനെ ഈ പറയുന്നതു പോലെ കൊന്നുവെന്നത് വിശ്വസിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് ഇപ്പോഴും പൊലീസ് ഉറച്ച്‌ വിശ്വസിക്കുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. ഇതിനുള്ള കാത്തിരിപ്പിലാണ് അന്വേണഷ സംഘം. കൊല ചെയ്യാനുള്ള കാരണം ജയമോള്‍ മാറ്റി മാറ്റി പറയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരും കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛന്‍ ജോബ് പറയുന്നു.

ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകും. തന്നെ മകന്‍ കളിയാക്കിയെന്ന് ജയമോള്‍ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു. ഭര്‍ത്താവ് ജോബിന്റെ കുടംബക്കാരുമായി ജയമോള്‍ അകല്‍ച്ചയിലായിരുന്നു. എന്നാല്‍, ജിത്തു പിതാവ് ജോബിന്റെ കുടംബവുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഭര്‍ത്താവിന് ലഭിക്കേണ്ട സ്വത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നത്രെ അകല്‍ച്ച.

ജോബിയുടെ കുടംബ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ജിത്തു സംഭവ ദിവസം അവിടെ പോയി വന്ന് അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു. അച്ഛന്റെ വീട്ടുകാരെ ന്യായീകരിക്കുകയും ചെയ്തു. ഇതായിരുന്നത്രെ പ്രകോപനത്തിന് കാരണം. ജിത്തുവിനെ കഷണങ്ങളാക്കി കത്തിക്കാന്‍ അമ്മ പറയുന്ന കാരണങ്ങള്‍ അതിവിചിത്രമാണ്. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജയമോള്‍ വീണ്ടും മൊഴി മാറ്റിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊല ചെയ്യാനുള്ള പ്രേരണയായി ജയ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്ന കാരണം വിചിത്രമാണ്.

മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് ജയമോള്‍ നല്‍കിയിരിക്കുന്ന പുതിയ മൊഴി.മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദുഖമില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞു. മകനെ കൊന്ന് കത്തിച്ച ശേഷം മൃതദേഹങ്ങള്‍ വീടിന് സമീപത്ത് തന്നെ ഒളിപ്പിച്ചുവെന്നും ജയ മോള്‍ പറയുന്നു. എന്നാല്‍ പൂര്‍ണമായ ശരീര ഭാഗങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കൂടാതെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും ശാസ്ത്രീയ പരിശോധന ഫലങ്ങളെയും ആശ്രയിക്കുകയാണ് അന്വേഷണ സംഘം.

മകനെ ഷാളുപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ 14 വയസുള്ള ഒരു കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ മറ്റാളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്.

shortlink

Related Articles

Post Your Comments


Back to top button