Latest NewsNewsBusiness

വൻ വിലകിഴിവിൽ ബ്രാന്‍ഡഡ് വസ്ത്രങ്ങൾ വിപണിയിൽ

കൊച്ചി•പ്രമുഖ ബ്രാന്‍ഡുകളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനമേള കൊച്ചി പനമ്പിള്ളി നഗർ ഹോട്ടല്‍ അവന്യൂ സെന്ററിൽ നടക്കുന്നു. വസ്ത്രങ്ങള്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ കരസ്ഥമാക്കാം. തയ്യല്‍ക്കൂലിയുടെ മാത്രം വിലയില്‍ വസ്ത്രശേഖരം വിറ്റഴിക്കുന്നതിന്റെ ഭാഗമാണ് ഈ വിപണനമേള. പുരുഷന്മാരക്കും സ്ത്രീകൾക്കും ഫോര്‍മലും കാഷ്വലുമായ തികച്ചും ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമായിരിക്കും. വ്യത്യസ്തങ്ങളായ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വസ്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.

20,000 ഇനം റെഡിമെയ്ഡ് വസ്ത്രങ്ങളാണ് വിപണന മേളയിലുള്ളത്. കുട്ടികളുടെ വസ്ത്രങ്ങൾ 99 രൂപ, സ്ത്രീകളുടെ 150 രുപ, പുരുഷന്മാരുടെ 200 രൂപ മുതലും ലഭ്യമാണ്. മുഴുവന്‍ വസ്ത്രങ്ങളും പുതിയ ശേഖരമാണ്. എറണാകുളം പനമ്പിള്ളി നഗരിലുള്ള ഹോട്ടല്‍ അവന്യൂ സെന്ററിൽ ജനുവരി 18 മുതൽ 20 വരെയാണ് വിപണനമേള. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button