കറിവേപ്പില അരച്ച് ഇതില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കളയാനും നല്ലതാണ്.
കറിവേപ്പില അരച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുക. കറിവേപ്പില അരച്ചതില്‍ പാല്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മുഖത്തിനു നിറം വയ്ക്കും.
കറിവേപ്പില, നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തേയ്ക്കുന്നതും ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു. അല്‍പം കറിവേപ്പില അരച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments