ബംഗളൂരു: കന്നഡ താരം ശ്രുതി ഹരിഹരന് സിനിമ മേഖലയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത്. താന്‍ കാസ്റ്റിംഗ് കൗച്ചിനെ പതിനെട്ടാം വയസിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. തന്നോട് വളരെ മോശമായ രീതിയില്‍ തമിഴ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളും പെരുമാറിയിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.
അയാള്‍ താന്‍ അഭിനയിച്ച ഹിറ്റ് കന്നഡ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനാണ് ഫോണില്‍ വിളിച്ചത്. ശ്രുതിയെ തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ നായികയാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശം തന്നെ ഞെട്ടിച്ചു. നിങ്ങളെ സിനിമ നിര്‍മ്മിക്കുന്ന അഞ്ച് പ്രൊഡ്യൂസര്‍മാരും ഇഷ്ടാനുസരണം മാറി മാറി ഉപയോഗിക്കും. എന്നാല്‍ താന്‍ ചെരുപ്പ് കൈയ്യില്‍ കൊണ്ടാണ് നടക്കുന്നതെന്നും, ഇത്തരം തരംതാണ സമീപനവുമായി വന്നാല്‍ മുഖത്തടിക്കുമെന്ന് താന്‍ പ്രതികരിച്ചുവെന്നും ശ്രുതി പറഞ്ഞു.
ഇൗ സംഭവത്തിന് ശേഷം തമിഴ് സിനിമയില്‍ നിന്നും ഇന്നേ വരെ തനിക്ക് ഒരു ഓഫറും വന്നിട്ടില്ല. ചില നിര്‍മ്മാതാക്കള്‍ തന്നോട് പ്രമുഖ നിര്‍മ്മാതാവിനോട് ധിക്കാരം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചതിനെപ്പറ്റി ചോദിക്കുകയും, ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്, ശ്രുതി പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments