കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസ്. ദിലീപ് ഫാന്‍സുകാരുടെ ഫെയ്സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും പകര്‍പ്പുകള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നു പോലീസ് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ഹൈ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
ഇരയുടെ ജീവതത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഇതിന് വേണ്ടി പലവിധ കഥകള്‍ ചമയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും അങ്കമാലി കോടതിയെ പൊലീസ് അറിയിക്കും. ഹര്‍ജിയില്‍ മറുപടിനല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ഒര്‍ജിനല്‍ പൊലീസിന് കിട്ടിയിട്ടില്ല. എഡിറ്റ് ചെയ്തതാണ് ലഭിച്ചത്.
ഈ പഴുതുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് പ്രതികള്‍ ഒര്‍ജിനല്‍ നശിപ്പിച്ചതെന്ന നിലപാടിലാണ് പൊലീസ്. വളരെ ആസൂത്രിതമായുള്ള നീക്കമാണ് പ്രതിഭാഗം നടത്തുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമോ എന്ന സംശയവും പൊലീസിനുണ്ട്. ഒന്നാംപ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. കേസില്‍ മാര്‍ട്ടിന്റേതായി പുറത്തു വരുന്ന രഹസ്യ മൊഴിയും ഇരയ്ക്ക് എതിരാണ്.
ബോധപൂര്‍വ്വം ചില ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇതിനിടെ കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്ന സംഭവം, പുറംലോകം അനാവശ്യമായി വിഷയം ചര്‍ച്ചചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. പൊതുസമൂഹത്തിലെ ഇത്തരം ചർച്ചകൾ ഇത്തരത്തിലുള്ള ചര്‍ച്ച കേസിനെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
അന്വേഷണസംഘം പഴുതുകള്‍ അടച്ചു തയാറാക്കിയ കുറ്റപത്രം പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ ദിലീപിന്റെ നിലപാട് അംഗീകരിക്കുന്നതായിരുന്നു കോടതി വിധി. ഇതിന് പിന്നാലെയാണ് ഇരയെ അപമാനിക്കുന്ന തരത്തിലെ ഇടപെലുകള്‍ ശക്തമായത്. ഇതോടെ പോലീസും ദിലീപിനെതിരെ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.
Post Your Comments