Latest NewsIndiaNews

ഭര്‍തൃപിതാവിന്റെ പീഡനം : നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ

റായംഗപുര്‍: ഒഡിഷയെ നടുക്കിയ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത് വന്നപ്പോള്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത ഭര്‍ത്താവിന്റെ അച്ഛനായ രംഗോപാല്‍ മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തടഞ്ഞപ്പോള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഭര്‍തൃപിതാവിന്റെ പീഡനത്തില്‍ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. വീട്ടിലെ അംഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ യുവതിക്ക് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും താനാണ് രക്ഷപെടുത്തിയതെന്ന് രാംഗോപാല്‍ കളവ് പറയുകയായിരുന്നു. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി മരണമടയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി രാംഗോപാല്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button