ആലപ്പുഴ: ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പീഡനത്തിന് പിന്നില്‍ പൊലീസിലെ മാഫിയ തന്നെ. എത്ര ഉന്നതരയാലും അവരെ പിടിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെയാണ് പ്രൊബേഷന്‍ എസ് ഐയായ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴികളില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. മൊഴി ശരിയാണെന്ന് വന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ആരേയും രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശം റേഞ്ച് ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ആതിരയേയും നെല്‍സനേയും കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ വാട്ട്‌സാപ്പ് മെസേജുകള്‍ എന്നിവ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ കൂട്ടികൊണ്ടു പോകുന്നതു തടഞ്ഞതു നാട്ടുകാരും നഗരസഭ കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനും ചേര്‍ന്നായിരുന്നു. പെണ്‍കുട്ടി കൗണ്‍സിലറോടും അയല്‍വാസിളോടും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും കേസില്‍ ഉള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കിരുന്നതായി പറയുന്നു. ജില്ലയിലെ തന്നെ പ്രമുഖരായ പൊലീസ് ഉദ്യേഗസ്ഥരുടെ പേരുകള്‍ വ്യക്തമാക്കിരുന്നു.
ഇതിന്റെ ഓഡിയോ വീഡിയോ രേഖകള്‍ നാട്ടുകാര്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നു. പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ എത്തിയ ആതിരയെ ബലപ്രയോഗത്തിലൂടെയാണു നാട്ടുകാരും നഗരസഭ കൗണ്‍സിലറും ചേര്‍ന്നു തടഞ്ഞത്. ബലപ്രയോഗത്തിനിടയില്‍ കൗണ്‍സിലറെ ആതിര കടിച്ചു മുറിവേല്‍പ്പിച്ചിരുന്നു. ആരുവന്നാലും തനിക്കു ഭയം ഇല്ലെന്നും പൊലീസ് വരട്ടെ എന്നും പൊലീസില്‍ തനിക്കുള്ള ബന്ധത്തെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം എന്നും ആതിര ആക്രോശിച്ചിരുന്നു എന്നും പറയുന്നു.
ഇപ്പോള്‍ കേസില്‍ പ്രതികളായവരെ കൂടാതെ വേറെ ചിലരുടെ പേരും പെണ്‍കുട്ടി നാട്ടുകാരോടു പറഞ്ഞിരുന്നതായി പറയുന്നു. ആതിരയുടെ കൂടെ ചെല്ലാന്‍ മടി കാണിച്ച പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനു രണ്ടാം പ്രതി നെല്‍സണ്‍ പലതവണ സാമ്ബത്തിക സഹായം നല്‍കിയതായും തെളിവുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ വികലാംഗനായ പിതാവിനു നാലു വിലുള്ള തട്ടുകട വാങ്ങാന്‍ പണം നല്‍കിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ശാരീരികമായി പീഡപ്പിക്കപ്പട്ടതായി തെളിഞ്ഞിരുന്നു.
സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റിലായിരുന്നു. മാരാരിക്കുളം പ്രൊബേഷന്‍ എസ്ഐ ലിജുവിന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഈ കേസില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയ നാര്‍ക്കോട്ടിക് സെല്ലിലെ എസ്ഐയും പൂങ്കാവ് സ്വദേശിയുമായ നെല്‍സണ്‍ ബംഗളൂരുവില്‍ നിന്ന് പിടിയിലായിരുന്നു. ഇത് കൂടാതെ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനായി കൂട്ടിക്കൊണ്ടുപോയിരുന്ന ആതിര, കാമുകന്‍ പ്രിന്‍സ്, പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്ത് ജിനു എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാരാരിക്കുളം പ്രൊബേഷന്‍ എസ്ഐ ലിജുവും അറസ്റ്റിലായത്.
ലിജുവിന്റെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി. കേസ് അന്വേഷണം നടത്തുന്ന ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രൊബേഷന്‍ എസ്ഐ ലിജുവിനെ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാംപ്രതി ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കേസില്‍ ഉള്‍പ്പെട്ട ലൈജു അടക്കമുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായത്. ഈ മാസം എട്ടിന് ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയില്‍ ആതിരയ്ക്ക് മുറിയെടുത്ത് നല്‍കിയത് ലൈജുവായിരുന്നു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആതിരയെ നാട്ടുകാര്‍ വളഞ്ഞുവച്ചപ്പോള്‍ ആതിര വിവരം അറിയിച്ച് ലൈജുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആതിരയുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍പ്പെട്ട ആരെയും പൊലീസ് സംരക്ഷിക്കുകയില്ലെന്ന് ആലപ്പുഴ എസ്പി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച നാര്‍ക്കോട്ടിക് സെല്ലിലെ എസ്ഐ നെല്‍സണെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി ആതിരയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. നെല്‍സണെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരുടെ മൊഴി ഇതിനകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്.
കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആതിരയെ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
Post Your Comments