Latest NewsNewsInternational

23 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച് അമ്മ; കാരണം അറിഞ്ഞാല്‍ ഞെട്ടും

23 ആഴ്ച മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 81 ദിവസം പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കേണ്ടി വന്നതിന്റെ കാരണം ഏവരെയും ഞെട്ടിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റീന ഹാന്‍ എന്ന അമേരിക്കക്കാരി 23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിന് ജന്മം നല്‍കിയത്.

പ്ലാസന്റെ പൊട്ടിയതാണ് പെട്ടെന്നുള്ള പ്രസവത്തിന് കാരണം. മാസം തികയാതെ പ്രസവിച്ചതിനാല്‍ മകനെ നഷ്ടപ്പെടിമോ എന്ന ഭയം തനിക്കുണ്ടായിരുന്നതായി ക്രിസ്റ്റീന പറയുന്നു.

ആരോഗ്യനില മോശമായിരുന്ന കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ ക്രിസ്റ്റീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് മകനെ രക്ഷിച്ചതെന്ന് ദമ്പതികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button