Latest NewsNewsInternationalSports

ശൈത്യകാല ഒളിമ്പിക്‌സില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരു കുടക്കീഴില്‍

സോള്‍: അടുത്ത വര്‍ഷം നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരു കുടക്കീഴില്‍ അണി നിരക്കും. ഉദ്ഘാടന ചടങ്ങില്‍ നടക്കുന്ന മാര്‍ച്ച് പാസ്റ്റിലാണ് ഒരു കോടിക്ക് പിന്നില്‍ ഉത്തര-ദക്ഷിണ കൊറിയ താരങ്ങള്‍ അണി നിരക്കുന്നത്. ദിവസങ്ങളായി നടന്നു വന്ന ചര്‍ച്ചയുടെ അവസാനമാണ് തീരുമാനം.

നേരത്തെ 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലും 2004ല ഏഥന്‍ ഒളിമ്പിക്‌സിലും 2006ല്‍ ടൂറിയനില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സിലും ഉദ്ഘാടന ചടങ്ങുകളില്‍ ഇരു കൊറിയകളും സംയുക്തമായി മാര്‍ച്ച്പാസ്റ്റ് നടത്തിയിട്ടുണ്ട്.

മാത്രമല്ല ഇരു കൊറിയകളുടെയും വനിത താരങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ഐസ് ഹോക്കി ടീമിന് രൂപം നല്‍കാനും തൂരുമാനമായി. രണ്ട് വര്‍ഷത്തില്‍ ഇതാദ്യമായാണ് ഉരു കൊറിയകളും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. ഫെബ്രുവരി ഒമ്പതിന് ഉത്തരകൊറിയയിലാണ് ശൈത്യകാല ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button