വണ്ണം കൂടിയ മോഡലുകളെ കമ്പ്യൂട്ടര്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ച് എത്രമാത്രം സ്ലീം ബ്യൂട്ടികളാക്കാം എന്ന് പറഞ്ഞായിരുന്നു ഡയാന സിറോകിയെന്ന പ്ലസ് സൈസ്ഡ് മോഡല്‍ നമുക്ക് മുന്നിലെത്തിയത്. എന്താണോ നിങ്ങള്‍, എങ്ങിനെയാണോ നിങ്ങള്‍, അത് അതേ രീതിയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ വ്യക്തിക്കും ധൈര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സിരോകി പറയുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ കാഴ്ചകള്‍ എത്രമാത്രം കബളിപ്പിക്കപ്പെടുകയാണെന്ന് പറയുകയായിരുന്നു ഡയാന സിരോകി അന്ന്.
ഫാഷന്‍ ലോകത്തെ ശാരീരിക വേര്‍തിരിവുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയുള്ള സിരോകിയുടെ ചുവടുകള്‍ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് കൂടുതലും ലഭിക്കുന്നത്. അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിന്റെ പ്രശസ്തമായ നൂഡ് ഫോട്ടോഗ്രാഫി തന്നിലൂടെ പുനര്‍സൃഷ്ടിക്കുകയാണ് സിരോകി. മെലിഞ്ഞ ശരീരത്തിന്റം ഭംഗിയായിരുന്നു ഗിഗി നമുക്ക് മുന്നിലേക്ക് എത്തിച്ചതെങ്കില്‍ വണ്ണം കൂടിയ ശരീരത്തിന്റെ ഭംഗി ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് സിരോകിയുടെ ലക്ഷ്യം. എന്നാല്‍ സിരോകി മുന്നോട്ടു വയ്ക്കുന്ന ശാരീരിക വ്യത്യസ്തതകളെ അംഗീകരിക്കാന്‍ മനസില്ലാത്ത ഒരു വിഭാഗം നെഗറ്റീവ് പ്രതികരണങ്ങളുമായും രംഗത്തെത്തുന്നുണ്ട്.
Post Your Comments