കോഴിക്കോട് : സർക്കാർ സംഘടിപ്പിച്ച ലോക കേരളസഭയില്‍ പങ്കെടുത്ത കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണു ലോകകേരള സഭ സംഘടിപ്പിച്ചത്. ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തില്‍ വരാന്‍ പോകുന്നില്ല. അതില്‍ പങ്കെടുത്ത നവസമ്ബന്നന്മാരുടെ ചരിത്രം എല്ലാവര്‍ക്കും അറിയാം. അവര്‍ക്കു പിന്നില്‍ പോയി ഇരിക്കേണ്ട ഗതികേട് എംപിമാര്‍ക്കുണ്ടായി. ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ല. കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയേണ്ടതാണ്.
ലോക കേരളസഭയില്‍ നിന്ന് എം.കെ മുനീര്‍ ഇറങ്ങിപ്പോയി
നവസമ്പന്നന്മാരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ഈ സംഭവത്തിനു പിന്നിലുണ്ടായിരുന്നത്. ഇത്തരം സഭകളില്‍ നന്നായി ആലോചിച്ച ശേഷമേ പങ്കെടുക്കാന്‍ പാടുണ്ടായിരുന്നുള്ളു. സഹകരണ രംഗത്തെ തകര്‍ത്തുകൊണ്ടല്ല മറിച്ച് ഇത്തരം സമ്ബന്നന്മാരെ ഉപയോഗിച്ചാവണം കേരള ബാങ്ക് രൂപീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
Post Your Comments