കൊച്ചി: ശ്രീജീവിന്റെ മരണത്തില്‍ പൊലീസിന്റെ വാദങ്ങള്‍ തള്ളി പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജീവിന് നീതി ലഭിക്കാനായി സഹോദരന്‍ ശ്രീജിത്ത് രണ്ടര വര്‍ഷമായി നടത്തുന്ന സമരത്തിന് ഒപ്പമാണ് ജസ്റ്റിസ് നാരായണക്കുറുപ്പും. കസ്റ്റഡി മര്‍ദനത്തിന് തെളിവില്ലെന്നും വിഷം കഴിച്ചെന്ന് ശ്രീജീവ് തന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ ഷാജിയോട് പറഞ്ഞിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാദിക്കുന്നു.
എന്നാൽ ശ്രീജീവ് കസ്റ്റഡി മര്‍ദനത്തിന് ഇരയായിട്ടില്ലെന്ന വാദം ജസ്റ്റിസ് നാരായണ കുറുപ്പ് തള്ളിക്കളയുന്നു. ശ്രീജീവിന് വിഷം ഒളിപ്പിച്ച് കടത്താനുള്ള യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും അയാള്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായതായി വിദഗ്ധ ഡോക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുന്നു. ശ്രീജീവ് മരിച്ചത് ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷമാണ് ശ്രീജീവ് കഴിച്ചത്. 60 ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള അളവില്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മാത്രമേ ഒരാള്‍ക്ക് മരണം സംഭവിക്കുകയുള്ളു. എന്നാല്‍ അടിവസ്ത്രത്തിനുള്ളില്‍ ഇത്രയും അളവില്‍ വിഷം ഒളിപ്പിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല പലപ്രാവശ്യം ശ്രീജീവിന്റെ ശരീരവും വസ്ത്രവും പരിശോധിച്ചിരുന്നു. വിഷം കഴിച്ചാല്‍ ഉടനെ വയര്‍ കഴുകും.
എന്നാല്‍ ഇത്തരത്തില്‍ വയര്‍ കഴുകിയപ്പോള്‍ ഫ്യൂരിഡാന്‍ ശരീരത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം സംഭവിക്കുന്നതിന് മുമ്ബ് 230 മില്ലിഗ്രാം അഡോപ്പിന്‍ ശ്രീജീവിന് നല്‍കിയിരുന്നു. ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നതാണ് മരണകാരണമെങ്കില്‍ അഡ്രോപ്പിന്‍ നല്‍കിയിരുന്നതിനാല്‍ ശ്രീജീവിന് മരണം സംഭവിക്കില്ലായിരുന്നു-മാതൃഭൂമിയോട് ജസ്റ്റീസ് നാരാണയണക്കുറുപ്പ് വിശദീകരിച്ചു.ശ്രീജീവിന്റെ രക്തവും മൂത്രവും പരിശോധിച്ചതില്‍ നിന്ന് മസിലുകള്‍ക്ക് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്.
ലിവര്‍, ലംഗ്സ്, സ്‌പ്‌ളീന്‍, ഗോൾ ബ്ലാഡര്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. ശ്രീജിവിന്റേതാണെന്ന് പറഞ്ഞ് പൊലീസ് ഹാജരാക്കിയ ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരം ശ്രീജീവിന്റേതല്ല. ജസ്റ്റീസ് നാരായണ കുറുപ്പ് വിശദീകരിക്കുന്നു.ആദ്യം ഈ കേസ് പരിഗണിച്ച ജഡ്ജി യാതൊരു കാരണവശാലും ഈ കേസിന് സ്റ്റേ നല്‍കില്ലെന്നാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ജഡ്ജി സ്റ്റേ നല്‍കി. എന്നാല്‍ സ്റ്റേ നല്‍കി എന്നതിന്റെ അര്‍ത്ഥം പൊലീസ് പറയുന്നതില്‍ കഴമ്പുണ്ട് എന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments