ഫോട്ടോഗ്രാഫറും പൂച്ച പ്രേമിയുമായ ലൂസി ഷൂല്‍റ്റ്‌സ് അടുത്തകാലം വരെ സ്വന്തമായി ഒരു പൂച്ചയെ വീട്ടില്‍ വളര്‍ത്തിയിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളിലും മറ്റും പോയി പൂച്ചകളെ പരിപാലിക്കുക മാത്രമായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ലൂസിയും സ്റ്റീവനും ഒരുമിച്ച് ജീവിച്ച് തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് സ്റ്റീവന്‍ സാമ്പത്തികമായി ഭദ്രത കൈവരിച്ചത്.
അതോടെ അവര്‍ ജീവിതത്തിലേക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ 5 മാസം പ്രായമുള്ള ഓറഞ്ചും വെള്ളയും നിറത്തിലുള്ള പൂച്ചക്കുട്ടിയെ കൊളാറാഡോയില്‍ നിന്ന് വാങ്ങി. അതിനെ വീട്ടിലേക്ക് കൊണ്ടുവന്നതോടെ ഇരുവരും ഒരുപാട് സന്തോഷത്തിലായി. അങ്ങനെ പൂച്ചക്കുഞ്ഞിനെയും വെച്ച് ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചു. ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാല്‍ വെറുതെ കുറച്ച് ചിത്രങ്ങള്‍ എടുത്തുകൂട്ടുകയല്ല ലൂസിയും സ്റ്റീവനും ചെയ്തത്.
ഒരു പ്രസവത്തിന്റെ രീതിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. നിറവയറുമായിരിക്കുന്ന ലൂയിയും കൂടെ സാന്ത്വനിപ്പിച്ചുകൊണ്ടിരിക്കുന്ന സ്റ്റീവനുമാണ് ആദ്യ ചിത്രത്തില്‍. തുടര്‍ന്ന് ലൂസിക്ക് പ്രസവവേദന വരുന്നതായി അഭിനയിക്കുകയും പ്രസവത്തിന് കുഞ്ഞിനെ പുറത്തെടുക്കുന്നത് പോലെ പൂച്ചക്കുഞ്ഞിനെ പുറത്തെടുക്കാന്‍ സഹായിക്കുന്ന സ്റ്റീവനുമാണ് പിന്നീടുള്ള ചിത്രങ്ങളില്‍. പ്രസവശേഷം മുലപ്പാല്‍ കൊടുക്കുന്നത് പോലെ വരെ ചിത്രങ്ങളാക്കി. തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റുമിട്ടു. ” 1/10/2018 ഞങ്ങള്‍ ഞങ്ങളുടെ ആദ്യത്തെ പൂച്ചക്കുഞ്ഞിനെ സ്വാഗതം ചെയ്തു. ഒരു ആണ്‍ പൂച്ചകുഞ്ഞ്”. ലൂസി അതിന്റെ ചിത്രങ്ങളും ഷെയര്‍ ചെയ്തു. പേര് ഉടന്‍ പുറത്തുവിടുന്നതായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments