Latest NewsNewsIndia

പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ഹരിയാന മുഖ്യമന്ത്രി

ഛണ്ഡീഗഡ്: സംസ്ഥാനത്ത് നടക്കുന്ന പീഡനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. കഴിഞ്ഞ 72 മണിക്കൂറിനിടെ നാല് പീഡന കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഇതോടെയാണ് പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഘട്ടര്‍ പറഞ്ഞത്.

സംസ്ഥാനത്ത് പീഡനങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായി സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് താന്‍ അപേക്ഷിക്കുകയാണെന്നും ഘട്ടര്‍ പറഞ്ഞു.

മാത്രമല്ല സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പീഡനക്കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button