റെയ്ക്ജാവിക്: അധിക ലഗേജിന് പിഴ ഒഴിവാക്കാൻ ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം ധരിച്ച് ലഗേജിന്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐലന്‍ഡ് സ്വദേശിയായ റെയാന്‍ കാര്‍ണി വില്ല്യംസ് ആണ് ഇത്തരത്തിൽ ഒരു ബുദ്ധി പരീക്ഷിച്ചത്. ബോര്‍ഡിങ് പാസ് വാങ്ങാന്‍ എത്തിയ റെയാനെ ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ തടയുകയായിരുന്നു.
Read Also: ചില സെക്ടറുകളിൽ ദുബായിയിൽ നിന്നും നിരക്കിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് വിമാനകമ്പനികൾ
റെയാന്‍ അധികമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാതെ അദ്ദേഹത്തെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നിലപാട്. എന്നാല്‍, തന്റെ കൈവശമുള്ള അധിക ലഗേജിന് 125 ഡോളര്‍ പിഴ നല്‍കണമെന്നും അതിനുള്ള പണം തന്റെ കൈവശമില്ലെന്നും റെയാൻ പറയുകയുണ്ടായി. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ഈസി ജെറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവരും റെയാന് ടിക്കറ്റ് നിഷേധിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments