റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വലിയ ലഗേജുകള്‍ കൊണ്ട് പോകുന്നതിന് വിലക്ക്. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്കും വിലക്ക് ബാധകമാണ്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടേതാണ് പുതിയ തീരുമാനം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗ്ഗേജ് കൗണ്ടറുകള്‍ നവീകരിച്ചതിന് ശേഷമാണ് പുതിയ ലഗേജ് സംവിധാനം നിലവില്‍ വന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലഗേജുകള്‍ കൊണ്ട് പോകുന്ന ബെല്‍റ്റിന്റെ വീതി കുറച്ചതാണ് വലിയ ലഗേജുകളും 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷന്‍ സെറ്റുകളും കൊണ്ട് പോകുന്നതിന് തടസ്സമായത്.
32 ഇഞ്ചില്‍ കുറവുള്ള ടെലിവിഷന്‍ സെറ്റുകളും യഥാര്‍ഥ പായ്‌ക്കോട് കൂടി മാത്രമെ അനുവദിക്കുകയുള്ളു. പുതിയ ലഗേജ് നിബന്ധനകളറിയാതെ നിരവധി യാത്രക്കാര്‍ ലഗേജുമായി എയര്‍പ്പോര്‍ട്ടിലെത്തി പ്രയാസം നേരിടുന്നുണ്ട്. എന്നാല്‍ ജിദ്ദ, ദമാം വിമാനത്തവാളങ്ങളില്‍ ലഗേജ് നിബന്ധന ബാധകമല്ല.
കയറുകൊണ്ട് കെട്ടി ലഗ്ഗേജുകള്‍ കൊണ്ട് പോകുന്നതിന് സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിലക്കുണ്ട്.ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ യാത്രക്കാരോടാവശ്യപ്പെട്ടു.
Post Your Comments