കൊച്ചി: റെനെ മ്യൂലന്‍സ്റ്റീന് പകരമായി കേള ബ്ലാസ്റ്റേഴ്‌സിന്റെ കപ്പിത്താനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച റെക്കോര്‍ഡ് ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നേടികൊടുത്തു. ഇപ്പോള്‍ ഡേവിഡ് ജെയിംസിന്റെ ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
മലപ്പുറത്തുകൂടി ഒരു ഓട്ടോയില്‍ കറങ്ങി നടക്കുന്ന ഡേവിഡ് ജെയിംസിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. താരം ഓട്ടോയില്‍ വന്നിറങ്ങുന്ന വീഡിയോ കിടിലന്‍ ബിജിഎം നല്‍കി റോസ്ലാന്‍സ് പട്ടര്‍കുളം എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നരസിംഹം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗും ഗ്രേറ്റ് ഫാദറിന്റെ പശ്ചാത്തല സംഗീതവുമാണ് ജയിംസിന്റെ വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്നത്.
മലപ്പുറം രജിസ്ട്രേഷനിലുള്ള ഓട്ടോയാണ് വീഡിയോയില്‍ കാണുന്നത്. അതേസമയം, ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണിലെത്തിയപ്പോള്‍ എടുത്ത വീഡിയോ ആണിതെന്നും പറയപ്പെടുന്നു.
Post Your Comments