ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ പ്രതിഷേധിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചു.ചര്‍ച്ച നടക്കുന്നതിനെക്കുറിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല. ജസ്റ്റിസ് ചെലമേശ്വര്‍ പനി കാരണം വിശ്രമത്തിലാണ്. ഇതുവരെ ഒത്തുതീര്‍പ്പൊന്നുമില്ലെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള സൂചന.
ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള 4 മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ കണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവരുടെ കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചർച്ച നടത്തിയത്. ചൊവ്വാഴ്ച രാവിലെ കോടതി കൂടും മുൻപാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചർച്ച നടത്തിയത്.
ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു.
സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അറിയിച്ചിരുന്നു. എന്നാൽ സുപ്രധാന കേസുകൾ പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചിൽ, പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാരും ഉൾപ്പെടാതിരുന്നതോടെ തർക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
Post Your Comments