KeralaLatest NewsNews

കലാപത്തിന് ആഹ്വാനം ചെയ്തതായി ആരോപണം : രാജീവ് ചന്ദ്രശേഖർ എം പിക്കെതിരെ കേസ്

കണ്ണൂര്‍: ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പരിയാരം പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ കലാപത്തിന് എംപി ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യം ആളികത്തിക്കാന്‍ നോക്കിയെന്ന് പരാതിയില്‍ പറയുന്നു.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രിയുംആംബുലന്‍സും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്നായിരുന്നു ചന്ദ്രശേഖറിന്റെ ട്വീറ്റ്. ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) ആണ് ആദ്യം ഈ പോസ്റ്റിട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്യുന്നെന്ന പേരില്‍ ഈ ആക്രമത്തിന്റെ വീഡിയോ രാജീവ് ചന്ദ്രശേഖര്‍ എംപി ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച്‌ മാലൂര്‍ സ്വദേശി സനോജ് ഹൈടെക് സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി തളിപറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button