കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ മാണിയുടെ കുരുക്കഴിഞ്ഞു തുടങ്ങുന്നു. മാണിയ്ക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസില്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് ഉത്തരവിട്ടു. അതിനിടയില്‍ അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനുമാണ് കോടതി നല്‍കിയിരിക്കുന്നത്. ബാര്‍ക്കോഴ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍, ലഭ്യമായ തെളിവുകള്‍, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയവ മുദ്ര വെച്ച കവറില്‍ കോടതിയ്ക്ക് കൈമാറി. കോഴയാരോപണത്തിനു തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും പിന്നീട് നടത്തിയ തുടരന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിട്ടും രണ്ടാംവട്ടവും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments