KeralaLatest NewsNews

യുവ സംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കും: വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍

പുതിയ വ്യസായ സംരംഭങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കി പിന്തുണ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിവളര്‍ച്ച ലക്ഷ്യമാക്കി പുതിയ സംരംഭങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് സംസ്ഥാനം ചര്‍ച്ച ചെയ്യുകയാണ്. തൊഴിലന്വേഷകരാവുന്നതിനു പകരം ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരാവാന്‍ കഴിവുള്ളവരാണ് നമ്മുടെ യുവാക്കള്‍. സന്നദ്ധരായി വരുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ പക്ഷത്തുനിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസംരംഭകര്‍ക്കായി സംഘടിപ്പിച്ച യുവ സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലും നൈപുണ്യമുള്ള യുവാക്കളുടെ സേവനം സ്വന്തം രാജ്യത്തിനു പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായമുയര്‍ന്നതായി അദ്ദേഹം ഓര്‍മ്മിച്ചു. രാജ്യത്തിന്റെ യുവജനസമ്പത്ത് വിദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകണം. അതിനനുകൂലമായ സാഹചര്യം കേരളത്തിലുണ്ട്. മനുഷ്യ വിഭവ വികസന സൂചികയില്‍ വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളം. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. വിവര സാങ്കേതിക രംഗത്തിനു പുറമേ, ഭക്ഷ്യ സംസ്‌കരണം, സുഗന്ധവ്യഞ്ജനം, റബ്ബര്‍, കരകൗശലം, കയര്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ പരമ്പരാഗത മേഖലകളിലെ സാധ്യതകളെല്ലാം നവ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ അഞ്ച് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ സുഗന്ധ വ്യഞ്ജന പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതുതായി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ പാര്‍ക്കുകളില്‍ പുതിയ സംരംഭകര്‍ക്ക് മുന്‍ഗണന ലഭിക്കും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button