KeralaLatest NewsNews

കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്ത കഥ ഇങ്ങനെ

കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്ത കഥ ഇങ്ങനെ. കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്തം കഴിഞ്ഞിട്ട് ഇപ്പോൾ നാല് കൊല്ലമായി. ഇതിനിടെയാണ് പ്രതി ബിനുരാജ് തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പക്ഷെ ഇത്രയും നാൾ കഴിഞ്ഞെങ്കിലും നീതുവിന്റെ രക്ഷിതാക്കളുടെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. ‘നീതുമോള്‍ ഞങ്ങള്‍ക്ക് മകളായിരുന്നു. ദയവുചെയ്ത് ദത്തുപുത്രിയെന്ന് പറയല്ലേ…’ എന്ന് അവർ അപേക്ഷിക്കുകയാണ്.

ഇവരുടെ ആദ്യത്തെ കുഞ്ഞ് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്നും പുഷ്പ എന്ന അമ്മ കരകയറിയത് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താന്‍ തുടങ്ങിയ ശേഷമാണ്. മുന്‍ കാമുകന്‍ വെട്ടിക്കൊന്നത് അകാലത്തില്‍ നഷ്ടപ്പെട്ട ആ പെണ്‍കുഞ്ഞിന്റെ അതേ പേരിട്ട് സ്വന്തം കുഞ്ഞായി അവര്‍ വളര്‍ത്തിയ പെണ്‍കുഞ്ഞിനെയാണ്.

മാങ്ങ പറിക്കാന്‍ ശ്രമിക്കവേയാണ് പുഷ്പയുടെയും ബാബുവിന്റെയും നാലുവയസ്സുകാരിയായ മകള്‍ നീതു മതിലിടിഞ്ഞു വീണാണ് മരിച്ചത്. രണ്ട് ആണ്‍കുട്ടികള്‍ക്കു ശേഷം ഏറെ കൊതിച്ച പെണ്‍കുഞ്ഞ്. ദത്തുപുത്രിയായ നീതു ആയിരുന്നു ആ ദു:ഖത്തില്‍ നിന്നും അവരെ കരകയറ്റിയത്. അവള്‍ക്കൂടെ പോയതോടെ ബാബുവും പുഷ്പയും തകര്‍ന്നു.

ഇവര്‍ ചമ്പക്കരയിലുള്ള വീടും സ്ഥലവും വിറ്റ് ഉദയംപേരൂര്‍ മീന്‍കടവില്‍ താമസം തുടങ്ങിയത് ദത്തുപുത്രിയാണ് നീതു എന്ന് സമീപവാസികള്‍ പോലും അറിയാതിരിക്കാനായാണ്. അങ്ങനെ, മകള്‍ ദത്തുപുത്രിയാണെന്ന രഹസ്യം അടുത്ത ബന്ധുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നിന്നു. ഇതിനിടെ, ബാബുവും പുഷ്പയും അയല്‍വാസിയും പ്രായത്തില്‍ ഏറെ മുതിര്‍ന്ന യുവാവുമായുള്ള പ്രണയത്തെ എതിര്‍ത്തതോടെ താന്‍ ദത്തുപുത്രിയാണെന്ന വിവരം സ്വയം പുറത്തു പറയുകയും മാതാപിതാക്കളെ വേദനിപ്പിക്കുകയുമായിരുന്നു. അങ്ങനെ നീതു ദത്തുപുത്രിയെന്ന് നാടറിഞ്ഞു.

തുടർന്ന് പ്രണയ തകർക്കം പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തി. ഇതോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാതിരിക്കാനായി താന്‍ ദത്തുപുത്രിയാണെന്ന് നീതു വെളിപ്പെടുത്തി. പ്രണയത്തിന്റെ താത്കാലിക വിജയത്തിനായി നടത്തിയ വെളിപ്പെടുത്തലായിരുന്നു അതെങ്കിലും വിവാഹപ്രായം പൂര്‍ത്തിയാകാതെ കാമുകനെ വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് പോലീസ് നീതുവിനെ അറിയിച്ചു. തുടര്‍ന്ന് നീതുവിനെ വനിതാ ഹോസ്റ്റലിലേയ്ക്ക് മാറ്റി.

ഇതിനിടെ, നീതു വീട്ടുകാരുടെ പ്രയാസം തിരിച്ചറിയുകയും വീട്ടില്‍ മടങ്ങിയെത്തുകയും താന്‍ പ്രണയത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയുമായിരുന്നു. പ്രണയബന്ധം മാതാപിതാക്കള്‍ക്കു വേണ്ടി ഉപേക്ഷിക്കാനുള്ള തീരുമാനം നീതു ബിനുരാജിനെ അറിയിച്ചു. എന്നാല്‍, പ്രതികാരദാഹിയായ അയാള്‍ അവസരം ഒത്തുവന്നപ്പോള്‍ 2014 ഡിസംബര്‍ 18 ന് നീതുവിനെ വകവരുത്തുകയുമായിരുന്നു.

കഴുത്തിന് പിന്നിലേറ്റ വെട്ടിനെ തുടര്‍ന്ന് തല കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ബിനുരാജ് നിലത്തുവീണു പിടഞ്ഞ നീതുവിനെ വീണ്ടും പലതവണ വെട്ടി. നാളെ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ബിനുരാജ് ഇപ്പോള്‍ ജീവനൊടുക്കിയിരിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Post Your Comments


Back to top button