ഭരത്പൂര്‍: ഉത്തര്‍പ്രദേശിലെ മധുര ജില്ലയില്‍ നിന്ന് സഹോദരിമാര്‍ ചേര്‍ന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ ശിവാനി ദേവി, പ്രിയങ്ക ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം പിതാവിന്റെ രണ്ടാം വിവാഹം തടയുവാന്‍ വേണ്ടിയാണ് തങ്ങള്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് ഇവര്‍ പറയുന്നത്.
ജനുവരി 10ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സംഭവം വാര്‍ത്തയാവുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്നും കാണാതായ കുഞ്ഞാണ് ഇതെന്നും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നുമുള്ള കുറിപ്പും കുഞ്ഞിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സിസി ടിവ ദൃശ്യത്തിന്റെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടി.
രണ്ട് വര്‍ഷം മുമ്പ് ഇവരുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചെന്നും ഇതോടെ ഇവരുടെ അമ്മ വിഷാദത്തിനടിമപ്പെട്ടെന്നും പൊലീസിനെ അറിയിച്ചു. എന്നാല്‍ ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിംഗ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതറിഞ്ഞ അമ്മ പൂര്‍ണ്ണമായി തകര്‍ന്നെന്നും അമ്മയെ സ്വാഭാവിക ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് വിലക്കുന്നതിനും വേണ്ടിയാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തതെന്ന് സഹോദരിമാര്‍ പൊലീസിനെ അറിയിച്ചു. ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും അതിനാലാണ് സുഹൃത്തായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്നും സഹോദരിമാര്‍ പോലീസിനോട് പറഞ്ഞു.
Post Your Comments