Latest NewsIndia

19 വയസുകാരി അനുജനെ അതിക്രൂരമായി കൊലപ്പെടുത്തി ; കാരണം ഏവരെയും വേദനിപ്പിക്കും

റോഹ്തക്: സഹോദരി സഹോദരനെ കഴുത്തറത്തു കൊലപ്പെടുത്തി. കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന്റെ പേരിൽ 19 വയസുകാരിയായ കാജൾ ആണ് 10-ാം ക്ലാസുകാരനായ സഹോദരന്‍ മോണ്ടി സിങ്ങിനെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ചുറ്റിക കൊണ്ട് മോണ്ടി സിങ്ങിനെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം കഴുത്ത് മുറിച്ച്‌ കൊല്ലുകയായിരുന്നു. മൃതദേഹം വീട്ടിലെ കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കി. പിന്നീട്  വീട്ടില്‍ നിന്നിറങ്ങി ബസില്‍ പാനിപ്പത്തിലേക്ക് രക്ഷപ്പെട്ടു. അവിടെ എത്തിയ ശേഷം അച്ഛന്‍ തേജ് പാല്‍ മോണ്ടിയെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അമ്മ സുശീലയെ ഫോൺ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് സുശീല ജോലി ചെയുന്ന ഫാക്ടറിയില്‍ നിന്ന് വീട്ടിലെത്തിയപ്പോൾ മോണ്ടിയുടെ മൃതദേഹം കാണുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോൾ മോണ്ടിയെ കൊലപ്പെടുത്തിയത് അച്ഛന്‍ തേജ്പാലാണെന്ന് കാജള്‍ പോലീസിനോടു പറഞ്ഞു. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നു സുശീലയും പോലീസിനെ അറിയിച്ചതിനെ തുടർന്ന് തേജ്പാലിനെ അറസ്റ്റ് ചെയ്തു. പിന്നീടു വിശദമായി അന്വേഷണം നടത്തിയപ്പോൾ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ സംശയം ജനിപ്പിക്കുകയും വീണ്ടും ചോദ്യം ചെയ്തപ്പോഴുമാണ് സത്യാവസ്ഥ പുറത്തു വന്നത്. കാമുകനുമായി താന്‍ ഫോണില്‍ സംസാരിക്കുന്നത് അമ്മയോട് വെളിപ്പെടുത്തിയതാണ് മോണ്ടി സിങ്ങിനെ കൊലപ്പെടുത്താൻ കാരണമെന്ന് കാജൾ പോലീസിനോട് പറയുകയും തുടർന്ന് യഥാർത്ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read also ;എൽ കെ ജി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത് പീഡനത്തിനിടെ: കൂട്ട് നിന്നത് ‘അമ്മ : വധ ശിക്ഷക്ക് വിധിച്ച പ്രതി ഒതളങ്ങ കഴിച്ച് ആശുപത്രിയിൽ – സംഭവങ്ങളുടെ നിജസ്ഥിതി ഇങ്ങനെ

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button