കര്‍ണാടക:ക്ഷേത്രത്തില്‍ നിന്ന് വൃദ്ധനെ പോലീസ് വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്ത്. കര്‍ണാടകയിലാണ് സംഭവം. ക്ഷേത്രത്തിലേക്ക് കടക്കാന്‍ പ്രവേശിച്ച വൃദ്ധന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി എച്ച് ഡി ദേവ ഗൗഡയുടെ കുടുംബം ക്ഷേത്രത്തില്‍ ഉള്ളപ്പോളായിരുന്നു സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ പുറത്ത് വിട്ടത്. ശ്രിങ്കേരി ശാരദാംബ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായാണ് വിവരം.
#WATCH A policeman drags an old man from Shringeri Sharadamba Temple gate in #Karnataka's Chikmagalur allegedly because he was trying to enter temple when HD Deve Gowda's family was inside; the policeman has been suspended (15.01.18) pic.twitter.com/BTbUVBWYTD
— ANI (@ANI) January 16, 2018
photo, video courtesy: ANI
Post Your Comments