Latest NewsNewsInternational

മൂന്ന് മക്കളെ വളര്‍ത്തിയത് പട്ടിണിക്കിട്ടും വീട്ടിനുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ടും; 17-കാരി രക്ഷപ്പെട്ടപ്പോള്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന കഥ

കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്റെയും ഭാര്യ ലൂയിസ് അന്ന ടര്‍പ്പിന്റെയും ഭ്രാന്ത് ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പൊലീസ് അറിഞ്ഞത്. തങ്ങളുടെ 13 മക്കളെ വീട്ടിനുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ട് വളര്‍ത്തുകയായിരുന്നു ഇത്രനാളും. 29 വയസ്സുമുതല്‍ രണ്ടുവയസ്സുവരെ പ്രായമുള്ള മക്കളുടെ ദുരിത ജീവിതം പുറംലോകമറിഞ്ഞത് 17 വയസ്സുള്ള പെണ്‍കുട്ടി രക്ഷപ്പെട്ടതോടെയാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് 57-കാരനായ ഡേവിഡിനെയും 49-കാരിയായ ലൂയിസിനെയും അറസ്റ്റ് ചെയ്യുകയും മറ്റുമക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു.

പൊലീസ് ഞായറാഴ്ച രാവിലെ വീടടിലെത്തുമ്പോള്‍ പല കുട്ടികളെയും ചങ്ങലകൊണ്ട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയിലാകെ ദുര്‍ഗന്ധവും നിറഞ്ഞിരുന്നു. പട്ടിണികിടന്ന് അസുഖബാധിതരായ അവസ്ഥയിലായിരുന്നു ഇവര്‍. എല്ലാവരെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍നിന്ന് വിടുന്നതനുസരിച്ച്‌ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസും അഡല്‍റ്റ് പ്രൊട്ടക്റ്റീവ് സര്‍വീസും ഇവരെ ഏറ്റെടുക്കും. വീട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി അവിടെനിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണിലൂടെ പൊലീസിനെ വിളിക്കുകയായിരുന്നു.

താന്‍ പത്തുവയസ്സുള്ള കുട്ടിയാണെന്നും തന്റെ 12 സഹോദരങ്ങള്‍ വീട്ടിനുള്ളിലുണ്ടെന്നുമാണ് ഇവള്‍ പൊലീസിനെ അറിയിച്ചത്. വീട്ടിലുള്ളതെല്ലാം കുട്ടികളാണെന്നാണ് പൊലീസും കരുതിയത്. എന്നാല്‍, ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയായാവരാണെന്ന് കണ്ടെത്തി. കിഴക്കന്‍ ലോസെയ്ഞ്ചല്‍സിലെ റോബര്‍ട്ട് പ്രീസ്ലി ഡീറ്റന്‍ഷന്‍ സെന്ററിലാണ് ഡേവിഡിനെയും ലൂയിസിനെയും തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരുടെ പേരില്‍ കുട്ടികള്‍ക്കുനേരെയുള്ള ക്രൂരതയടക്കം ഒമ്ബത് കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.

ഡേവിഡ് ടര്‍പ്പിന്‍ സാന്‍ഡ്കാസില്‍ ഡേ സ്കൂള്‍ എന്ന പേരില്‍ ഒരു ഹോം സ്കൂള്‍ നടത്തുന്നുണ്ടെന്നും അവിടെ അവരുടെ ആറ് കുട്ടികള്‍ പഠിക്കുന്നുണ്ടെന്നുമാണ് രേഖകളിലുള്ളത്. ഇത് സ്ഥീരീകരിച്ചിരുന്നില്ല. അയല്‍ക്കാര്‍ക്കു പോലും വീട്ടിനുള്ളില്‍ കുട്ടികളെ പൂട്ടിയിടുകയായിരുന്നുവെന്നത് സംബന്ധിച്ച്‌ ധാരണയുണ്ടായിരുന്നില്ല. വീട്ടിനുള്ളില്‍ കുട്ടികളുള്ളതിന്റെ സൂചനപോലും ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഫേസ്ബുക്കില്‍ ഇവരുടെ കുടുംബചിത്രങ്ങള്‍ ലഭ്യമാണ്. ലാസ് വെഗസ്സില്‍നിന്നും ഡിസ്നി ലാന്‍ഡില്‍നിന്നുമുള്ള ചിത്രങ്ങളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button