ന്യൂഡല്‍ഹി: ഇനി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാരും കുടുങ്ങും. വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കി പുതിയ നിയമം വരുന്നു. ആന്ധ്ര സര്‍ക്കാരിന്റേതാണ് പുതിയ നീക്കം.
സര്‍ക്കാരിന്റെ തീരുമാനം വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനാണ്. പുതിയ നടപടി സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ആന്ധ്രാപ്രദേശ് കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ്.
read also: യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന സെക്സ് ഡോളുകളുമായി വേശ്യാലയങ്ങൾ : ജഡ്ജിമാർ വരെ സന്ദർശകർ
പുതിയ തീരുമാനത്തിലൂടെ ഇതോടെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേയ്ക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും, ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments