Latest NewsNewsGulf

യു.എ.ഇ സന്ദർശനത്തിനൊരുങ്ങി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 10, 11 തീയതികളിൽ യു.എ.ഇ സന്ദർശിക്കും. അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോദി അബുദാബി, ദുബായ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. അബുദാബി-ദുബായ് അതിര്‍ത്തിയില്‍ ഗന്തൂതില്‍ യു.എ.ഇ. ഗവണ്‍മെന്റ് അനുവദിച്ച സ്ഥലത്ത് പുതുതായി പണിയുന്ന ക്ഷേത്രത്തിന് മോദി തറക്കല്ലിടും. തുടര്‍ന്ന് ദുബായ് ഒപേര ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യും.

read also: നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി 71 ലക്ഷത്തിന്റെ സമ്മാനവുമായി എത്തുന്നു

അന്നു വൈകീട്ട് അദ്ദേഹം ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലേക്ക് യാത്രതിരിക്കും. അവിടെ 12-ന് ഭരണാധികാരികളുമായുള്ള ചര്‍ച്ചയാണ് പ്രധാനം. മസ്‌കറ്റില്‍ പ്രധാനമന്ത്രിക്ക് പൊതുപരിപാടിയും ആലോചിക്കുന്നുണ്ട്. 25,000 പേരെ പങ്കെടുപ്പിക്കുന്ന സമ്മേളനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല.

2015 ഓഗസ്റ്റ് 16-ന് ആദ്യമായി നരേന്ദ്രമോദി യു.എ.ഇ.യില്‍ എത്തിയത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ച് എത്തിയ മോദി 17-ന് ദുബായില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്ത വന്‍സമ്മേളനത്തിലും സംബന്ധിച്ചിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button