
മുതുകുളം(ഹരിപ്പാട്): രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എബി വര്‍ഗീസി(46)നാണ് കാലിനു ഗുരുതരമായി പരുക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന മുതുകുളം മുരിങ്ങച്ചിറ അശ്വതി ഭവനത്തില്‍ അഖില്‍കൃഷ്ണ(21)നെയാണ് അറസ്റ്റു ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 1.30 നു മുതുകുളം ഉമ്മര്‍മുക്കിനു സമീപമായിരുന്നു സംഭവം. മൂന്നു പേര് കയറിവന്ന ബൈക്ക് കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ എബിയെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് കനകക്കുന്ന് എസ്.ഐ: സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ അറസ്റ്റു ചെയ്തത്. കൂടെ യാത്ര ചെയ്ത ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്നും ലഭിച്ചിരുന്നു. ഇതില്‍നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Post Your Comments