
ലണ്ടന്‍: ഐറിഷ് റോക്ക്സ്റ്റാര്‍ ഡോളേഴ്സ് ഒ റിയോഡനെ ലണ്ടനിൽ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഹില്‍ട്ടണ്‍ ലണ്ടന്‍ ഹോട്ടലിലെ മുറിയിലാണ് 46-കാരിയായ ഡോളേഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അവസാന നാളുകളില്‍ അവര്‍ കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. പല രോഗങ്ങളും അവരെ അലട്ടിയിരുന്നുവെന്നാണ് സൂചന.
ബയോപോളാര്‍ രോഗം 2015-ല്‍ സ്ഥിരീകരിച്ചിരുന്നു. മദ്യത്തിനടിമയായിരുന്ന അവര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷമായി കടുത്ത പുറംവേദനയുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇതുമൂലം ഒട്ടേറെ പരിപാടികള്‍ റദ്ദാക്കേണ്ടിവന്നതും ഡോളേഴ്സിനെ മനോവിഷമത്തിൽ ആക്കിയിരുന്നു. ക്രാന്‍ബെറീസ് ബാന്‍ഡിലൂടെയാണ് ഡോളേഴ്സ് പോപ് സംഗീതലോകത്തെ ചക്രവര്‍ത്തിനിയായത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെട്രൊപ്പൊലിറ്റന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഒൻപതു മണിയോടെയാണ് പൊലീസിനെ ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചത്.
Post Your Comments