ബംഗളൂരു: നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തുമായി ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം നടന്ന്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു പ്രകാശ് രാജ് പങ്കെടുത്ത നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന പരിപാടി നടന്നത്.
ഉത്തര കന്നഡ എംപിയും കേന്ദ്രമന്ത്രിയുമായ ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായത്. തുടന്ന് സംക്രാന്തി ദിനത്തില്‍ പരിപാടി നടന്ന സ്ഥലത്തെത്തി സിറ്റി യൂണിറ്റ് നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോ മൂത്രം തളിക്കുകയായിരുന്നു.
സ്വയം പ്രഖ്യാപിത ബുദ്ധി ജീവികള്‍ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരും ഗോമാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരും വന്നതോടെ സിര്‍സ നഗരം അശുദ്ധമായി. സാമൂഹിക വിരുദ്ധ ഇടത് ചിന്തകര്‍ക്ക് സമൂഹം മാപ്പ് കൊടുക്കില്ലെന്നും മറാട്ടെ പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി പ്രകാശ് രാജും രംഗത്തെത്തി. താന്‍ സംസാരിച്ച സിര്‍സിയിലെ വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പശുവിന്റെ മൂത്രം തളിച്ച് വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ഈ വിശുദ്ധീകരണ സേവനം തുടരുമോ എന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments