മനാമ: കൂടെ നിന്നവർ തന്റെ കാലു വാരിയെന്നു നടൻ ഭീമൻ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട അനുഭവങ്ങൾ എന്നാണ് ഭീമൻ രഘു വിവരിച്ചത്. കുട്ടിക്കാലം മുതലെ ആര്‍.എസ്.എസിനോട് താല്‍പ്പര്യമുണ്ട്. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് താന്‍ ബി.െജ.പിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്തനാപുരം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്.
മല്സരത്തിെന്റ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍രഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധിനത്തിെന്റ ഫലമായായിരിക്കും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയതും തന്നോട് ആ രീതിയില്‍ പെരുമാറിയതും എന്നും തോന്നി.
തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി.സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിന് വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത് മാത്രം വന്നില്ല. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക് വോട്ട് കിട്ടിയതില്‍ കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നുവെന്നും രഘു പറഞ്ഞു. ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല.
നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു.ഇനി സിനിമയാണ് പ്രധാനമെന്നും രഘു പറയുന്നു. ബഹ്റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
Post Your Comments