തിരുവനന്തപുരം: ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്. ടൊവിനോയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിയത് സമൂഹമാധ്യമ കൂട്ടായ്മയുടെ ഭാഗമായെത്തിയ നൂറുകണക്കിന് യുവതീയുവാക്കൾക്കൊപ്പമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ടൊവിനോയുടെ വികാരനിർഭരമായ വാക്കുകൾ.
read also: ശ്രീജിത്ത് വിഷയം:പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടേക്കും
‘ ശ്രീജിത്തിന്റേത് ഞാന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ്. ഏതാനും ഇതേക്കുറിച്ച് ദിവസം മുന്‍പാണ് അറിഞ്ഞത്. അറിഞ്ഞപ്പോള്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമില്ല. എന്തുപറഞ്ഞാലും എന്തുചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്റേതു മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്റെ രീതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ജ്യേഷ്ഠൻ എനിക്കുണ്ട്. ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവനെ ആരു തൊട്ടാലും വെറുതെയിരിക്കാന്‍ എനിക്ക് കഴിയില്ല. അവനും അങ്ങനെ തന്നെ. ഇതൊക്കെ നോക്കുമ്പോള്‍ ശ്രീജിത്തിന്റെ സമരം മഹത്തായ മാതൃകയാണ്. ഇത്രകാലം ഈ സമരം മുന്നോട്ടുകൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല. താന്‍ ഇവിടെ വന്നു എന്നതുകൊണ്ട് ഈ സമരത്തിന്റെ പ്രാധാന്യം കൂടുതല്‍ പേര് അറിയുമെങ്കില്‍ സന്തോഷം. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെ. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണമെന്നും ടൊവിനോ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments