Latest NewsIndiaNews

സുപ്രീം കോടതി സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: സിക്ക് കൂട്ടക്കൊല കേസ് പുനരന്വേഷണം ഒരു കാരണം : ആർ എസ് എസ്

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാരുടെ പ്രവൃത്തികൾ കുടിവെള്ളത്തിൽ വിഷം കലർത്തുന്നത് എന്ന് ആർ എസ് എസ്. ‘1984-ലെ സിഖ് കൂട്ടക്കൊലയുടെ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം വേണമെന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ വിധി വന്ന് രണ്ടുദിവസത്തിനകമാണ് ജഡ്ജിമാര്‍ അദ്ദേഹത്തിനെതിരേ രംഗത്തു വന്നത്.’ ആര്‍.എസ്.എസിന്റെ വിവിധ ബൗദ്ധിക സംഘടനകളെ നിയന്ത്രിക്കുന്ന ഉന്നതസമിതിയായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ തലവന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.

രാമജന്മഭൂമി കേസില്‍ വിധി പറയുന്നത് 2019 ജൂലായ്ക്കു ശേഷം മതിയെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ വിചിത്രമായ ആവശ്യം നിരാകരിച്ച്‌ ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞമാസം സിബലിനെ ശാസിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ഇവ കൂട്ടിവായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള കാര്യങ്ങളാണ് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ അരങ്ങേറിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഡി. രാജ ജഡ്ജിമാരിലൊരാളെ കണ്ടത് മറ്റാരുടേയോ പ്രതിനിധിയായാണ്.

ഉന്നത നീതിന്യായസംവിധാനത്തെ ട്രേഡ് യൂണിയന്‍വത്കരിച്ച നാലു ജഡ്ജിമാര്‍ക്കെതിരേയും നടപടി വേണമെന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുവർന്നും നന്ദകുമാർ പറഞ്ഞു.ന്യായാധിപരെ നിയമിക്കാന്‍ ദേശീയ ജുഡീഷ്യല്‍ സര്‍വീസ് വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപിത താത്പര്യക്കാര്‍ എതിര്‍ത്തു. ജഡ്ജിമാരുടെ നിയമനത്തില്‍ ജനപ്രതിനിധികളുടെ അഭിപ്രായംകൂടി കണക്കിലെടുക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനെ എതിര്‍ക്കുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

ന്യായാധിപര്‍ പത്രസമ്മേളനങ്ങള്‍ നടത്താനോ അഭിപ്രായ പ്രകടനങ്ങള്‍ പരസ്യമായി നടത്താനോ പാടില്ലെന്ന വ്യവസ്ഥ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായത്. ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ നാലു ജഡ്ജിമാരും സ്വീകരിച്ചിരിക്കുന്നതെന്നും നന്ദകുമാര്‍ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button