റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം 168 യാത്രക്കാരുമായി കടലിലേക്ക് കുത്തിയിറങ്ങി ചെളിയില്‍ പുതഞ്ഞു നിന്നു. ഇതിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. വടക്കന്‍ തുര്‍ക്കിയിലെ ട്രബ്സോണിലാണു സംഭവം. പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില്‍ പുതഞ്ഞതിനാല്‍ മാത്രമാണ് അഗാധമായ കടൽ വെള്ളത്തിലേക്ക് പതിക്കാതിരുന്നത്.
മഴ പെയ്തതിനാൽ റൺ വേയിൽ നിന്നു വിമാനം തെന്നി മാറിയതാവാമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിടുകയുണ്ടായി. വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയിലാഴ്ന്ന നിലയിലാണ്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുവരുന്നതായി ട്രാബ്സണ്‍ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
Post Your Comments