ദുബൈ: സിഐഡി ചമഞ്ഞ് ടാക്സി യാത്രക്കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ നടപടി. 2014 മാര്‍ച്ച് 31നാണ് സംഭവം നടക്കുന്നത്. ജോര്‍ദാനിയന്‍ വംശജനാണ് പ്രതി. മൊറോക്കോ വംശജര്‍ യാത്രചെയ്തിരുന്ന ടാക്സി ഇയാള്‍ തടഞ്ഞു നിര്‍ത്തുകയും യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു.
കാര്‍ തടഞ്ഞ യുവാവ് താനൊരു സിഐഡി ഉദ്യോഗസ്ഥന് ആണെന്ന് പറയുകയും യുവതിയോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് യുവതിയോട് ശ്വാസം പുറത്തേക്ക് വിടാന്‍ ആവശ്യപ്പെട്ടു. യുവതി മദ്യപിച്ചിട്ടുണ്ടെന്നും പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കാറില്‍ വിജനമായ പ്രദേശത്ത് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ടാക്സിയില്‍ യുവതിക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തും പ്രതിക്കെതിരെ മൊഴി നല്കി. യുവതിയുടെ സുഹൃത്തിനോടും ഇയാള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ദുബൈയില്‍ താമസമാക്കിയ തന്നോട് പൊക്കോളാന്‍ പ്രതി ആവശ്യപ്പെട്ടുവെന്നും താന്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ പൊലീസ് കേസ് ഫയല്‍ ചെയ്യണമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ സുഹൃത്ത് പറയുന്നു.
തിരികെ പോയ താന്‍ യുവതിയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. യുവതി പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments