ദുബായ്: മതനിന്ദ നടത്തിയ യുവാവിന് മൂന്ന് മാസം ജയിൽ വാസവും 500,000 ദിർഹം പിഴയും. ലെബനീസ് സ്വദേശിയായ 29 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം നടന്നത്. അൽ ബാർഷയിലുള്ള നൈറ്റ് ക്ലബിൽ രണ്ട് സ്ത്രീകളുമായി നടന്ന ഒരു വാക്ക് തർക്കത്തിനിടെയാണ് ഇയാൾ മതത്തെ അവഹേളിച്ചത്. ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും ഉത്തരവുണ്ട്.
അതേ സമയം മദ്യപിച്ചതിന് ശേഷം ഇയാൾ തങ്ങളുടെ അടുത്തേക്ക് വന്ന് ഉപദ്രവിച്ചുവെന്നും തുടർന്ന് മോശമായ വാക്കുകൾ ഉപയോഗിച്ചെന്നുമാണ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ കോടതിയിൽ വ്യക്തമാക്കിയത്. പരിധിയില്ലാതെ മദ്യപിച്ചതിനും വാക്കുകൾ ദുരുപയോഗം ചെയ്‌തതിനും ശാരീരിക ആക്രമണത്തിനുമാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments