KeralaLatest NewsNews

ഈ പൊലീസ് സ്റ്റേഷനില്‍ ഇനി ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും

കണ്ണൂര്‍: ഇനി ഡോക്ടര്‍മാരുടെ സേവനം കണ്ണൂര്‍ പൊലിസ് സ്‌റ്റേഷനിലും. എല്ലാ ഞായറാഴ്ചയും ശിശുരോഗവിദഗ്ധരുടെ സേവനം ഒരുക്കിയിരിക്കുന്നത് ശിശുസൗഹൃദ പൊലീസ് സ്‌റ്റേഷനായ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലാണ്.

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ ഒഴിവുദിന ചികിത്സാപദ്ധതി ആവിഷ്‌കരിച്ചത് ഞായറാഴ്ചകളില്‍ ശിശുരോഗവിദഗ്ധരുടെ സേവനം നഗരത്തില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്നാണ്. ചികിത്സാപദ്ധതി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കണ്ണൂര്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.

ഓരോ ആഴ്ചയിലും സേവനത്തിന് എത്തുക ഡോ എംകെ നന്ദകുമാര്‍, ഡോ അജിത്ത് സുഭാഷ്, ഡോ അന്‍സാരി, ഡോ രവീന്ദ്രന്‍, ഡോ രാജീവന്‍, ഡോ പ്രശാന്ത്, ഡോ അജിത്ത് മേനോന്‍ തുടങ്ങി 14 ഡോക്ടര്‍മാരാണ്. പരിശോധനാസമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ കണ്ണൂരിനെ വിശപ്പ് രഹിത ഭിക്ഷാടന വിമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ടൗണ്‍ പൊലീസ് നടപ്പാക്കിയ അക്ഷയപാത്രം പദ്ധതി ഏറെ വിജയകരമായിരുന്നു. കൂടാതെ നാടകോത്സവം, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റുകള്‍ എന്നിവയും ജനപങ്കാളിത്തത്തോടെ കണ്ണൂരിലെ വിവിധ സ്‌റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പ്രവര്‍ത്തന മികവിന് വളപട്ടണം പൊലീസ് സ്‌റ്റേഷന് ദേശീയ അംഗീകാരം ലഭിച്ചിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button