തിരുവനന്തപുരം•സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നൽകും.ഇക്കാര്യം ഇന്ന് ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്.
നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments