Latest NewsIndiaNews

ഒല, ഊബര്‍ ടാക്‌സി ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം ; കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത് ഈ വിഭാഗക്കാര്‍ക്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയുന്നതിനും അവരുടെ ലക്ഷ്യ സ്ഥാനവും സ്വകാര്യമായി സൂക്ഷിക്കുന്നതിനും അത് സഹയാത്രികരോ ഡ്രൈവര്‍മാരോ അറിയുന്നത് തടയുന്നതിനും അത്തരം വിവരങ്ങള്‍ ഏതെങ്കിലും സ്ഥലത്തേയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്നത് ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ മുന്‍കരുതല്‍.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതീഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്‌സികളും പൂള്‍ ടാക്‌സികളും വാടകയ്‌ക്കെടുക്കുന്നതിന് വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button